ആറന്മുള പുന്നംതോട്ടത്തിന് സമീപം വാഹനാപകടം: സുവിശേഷകർ നിത്യതയിൽ
പത്തനംതിട്ട: കോഴഞ്ചേരി–ചെങ്ങന്നൂർ റോഡിൽ ആറന്മുള പുന്നംതോട്ടത്തിന് സമീപം വാഹനം ഇടിച്ചു പുനലുർ, കട്ടപ്പന സ്വദേശികളായ ജെയിംസ്, ബെനനാസ് ഡേവിഡ് എന്നി രണ്ടു സുവിശേഷകർ നിത്യതയിൽ.
വെള്ളിയാഴ്ച വൈകിട്ടു മൂന്നരയോടെയായിരുന്നു അപകടം. കാർ ഇടിച്ചതിനെ തുടർന്ന് പരുക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് താമസം നേരിട്ടതായി പരാതിയുണ്ട്.
പരുക്കേറ്റ ഒരാളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ അടുത്ത ആളിനെ കയറ്റാൻ വാഹനം ലഭിച്ചില്ല. പിന്നീട് ഇതുവഴിയെത്തിയ കാറിലാണ് രണ്ടാമത്തെ ആളെ ആശുപത്രിയിലെത്തിച്ചത്.