മുംബൈ : അസംബ്ലിസ് ഓഫ് ഗോഡ് നവി മുംബൈ നെരൂൾ സഭാ വിശ്വാസികളായ തിരുവനന്തപുരം കാട്ടാക്കട സ്വദേശി നെറുൾ സെക്ടർ 14 ൽ താമസിക്കുന്ന ബിനു കുമാറും ഭാര്യ സീന ബിനുവുമാണ് മെയ് 17 ചൊവ്വാഴ്ച്ച മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള യാത്ര മദ്ധ്യേ കർണാടകയിലെ ബെൽഗാമിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ കുഞ്ഞുങ്ങൾ രണ്ട് പേരും ബെൽഗാം ഗവണ്മെന്റ് ഹോസ്പിറ്റിലിൽ ഇപ്പോൾ ചികിത്സയിലാണ്. രണ്ട് പേരുടെയും മൃതദേഹങ്ങൾ ഇപ്പോൾ ബെൽഗാം ഗവണ്മെന്റ് ഹോസ്പിറ്റിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ രാവിലെ തന്നെ ബെൽഗാമിൽ എത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പിന്നാലെ.