പാസ്റ്റർ കോശി ഉമ്മനും കുടുംബത്തിനും ശാരോൻ ഫെല്ലോഷിപ്പ് ഷാർജാ സഭയുടെ യാത്ര അയപ്പ്
ഷാർജാ: ശാരോൻ ഫെല്ലോഷിപ്പ് ഷാർജാ സഭയിൽ 4 വർഷത്തെ അനുഗ്രഹിക്കപ്പെട്ട ശുശ്രൂഷകൾക്കു ശേഷം ദുബായ് ബെഥേൽ ശാരോൻ സഭയിലേക്കു യാത്രയാകുന്ന പാസ്റ്റർ കോശി ഉമ്മനും കുടുംബത്തിനും ദൈവമക്കൾ ഹൃദ്യമായ യാത്ര അയപ്പ് നൽകി .
2018 മെയ് മുതൽ 2022 മെയ് വരെ ശാരോൻ ഷാർജാ സഭയുടെ ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ കോശി ഉമ്മൻ ദുബായ് ബെഥേൽ ശാരോൻ സഭയുടെ ശുശ്രൂഷകനായി ചുമതല ഏറ്റു . മികച്ച പ്രഭാഷകനും വേദ അധ്യാപകനും കൗൺസിലറും സംഘാടകനും എഴുത്തുകാരനുമായിരുന്ന പാസ്റ്ററിന്റെ സേവനം ദൈവമക്കളുടെ ആത്മീയ വളർച്ചക്കും ദൈവസഭയുടെ വളർച്ചക്കും കാരണമായി മെയ് 15 ഞായറാഴ്ച ഷാർജാ വർഷിപ് സെന്ററിൽ നടന്ന യാത്ര അയപ്പ് യോഗത്തിൽ ശാരോൻ യു.എ.ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കൽ അധ്യക്ഷൻ ആയിരുന്നു . റവ ഡോ വിൽസൺ ജോസഫ് , പാസ്റ്റർ ഗിൽബെർട് ജോർജ് , പാസ്റ്റർ. സന്തോഷ് സെബാസ്റ്റ്യൻ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു . സഭയുടെ സീനിയർ മെമ്പർ ആയ ബാബു വർഗീസും ഷാജി എബ്രഹാം കൂടെ പുതുതായി സഭാ ശുശ്രൂഷ ഏറ്റെടുത്ത റവ ഡോ ജോർജ്കുട്ടിയെ സഭയിലേക്കു സ്വീകരിച്ചു . സഭാ സെക്രട്ടറി ഷിബു ജോർജ് സ്വാഗതവും , ട്രഷറാർ ബെൻസി പുലൂർ കൃതജ്ഞതയും അറിയിച്ചു.