ദുബായ്: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) സഭയിൽ 5 വർഷത്തെ അനുഗ്രഹിക്കപ്പെട്ട് ശുശ്രുഷക്ക് ശേഷം നാട്ടിലേക്കു മടങ്ങുന്ന പാസ്റ്റർ ബിജു ജോസഫിനും കുടുംബത്തിനും ദൈവമക്കൾ ഹൃദ്യമായ യാത്രയയപ്പു നൽകി.
2017 മെയ് മുതൽ 2022 മെയ് വരെ ദുബായ് ദൈവ സഭയുടെ ശുശ്രൂഷകൻ ആയിരുന്നു പാസ്റ്റർ ബിജു ജോസഫ് കേരളത്തിലേക്ക് മടങ്ങി. തിരുവല്ല വെള്ളാപ്പള്ളി ദൈവസഭയുടെ ശുശ്രൂഷകനായി ഉടൻ ചാർജ് എടുക്കും . ഒരു മികച്ച വേദഅധ്യാപകനും വാഗ്മിയും ആയിരുന്ന ദൈവദാസന്റെ സേവനം ദൈവമക്കളുടെ ആത്മീയ വളർച്ചയ്ക്കും, ദൈവസഭയുടെ വളർച്ചയ്ക്കും, ഇന്ത്യ മഹാരാജ്യത്തിലെ സുവിശേഷ പ്രവർത്തനങ്ങളുടെ വ്യാപ്തിക്കും കാരണമായി. തുടർന്നും ദൈവം ധാരാളമായി തന്നെ ഉപയോഗിക്കട്ടെ എന്ന് സഭാ സെക്രട്ടറി പി ഡി നൈനാൻ പത്രക്കുറിപ്പിലൂടെ ആശംസിച്ചു
ഭാര്യ: സിസ് മില്ലി ബിജു, മക്കൾ: ഷോൺ ബിജു, ഷാരോൺ അക്സ ബിജു
പാസ്റ്റർ ബിജു ജോസെഫിനു പകരം പാസ്റ്റർ ഗ്ലാഡ്‌സൺ ജോൺ ദുബായ് ദൈവ സഭയുടെ പുതിയ ശുശ്രൂഷകനായി ചാർജ് എടുത്തു.