കെ.ഇ – യു.ഏ.ഇ പ്രവർത്തനോത്ഘാടനവും “ഈണം 2022” സംഗീത സന്ധ്യയും മാറ്റിവച്ചു
KE News Desk | Dubai, UAE
ദുബായ് : യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ദേഹവിയോഗത്തെ തുടർന്ന് നാളെ (ശനിയാഴ്ച ) വൈകിട്ട് ഓൺലൈൻ വഴിയായി നടത്താനിരുന്ന ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ പ്രവർത്തനോത്ഘാടനവും “ഈണം 2022” സംഗീത സന്ധ്യയും മാറ്റിവച്ചു. പ്രസ്തുത പരിപാടി മറ്റൊരു ദിവസത്തിൽ നടത്തുന്നതായിരിക്കും. പുതിയ തീയതി പിന്നീട് അറിയിക്കും.
രാജ്യത്തിന്റെ ദുഃഖത്തിൽ ക്രൈസ്തവ എഴുത്തുപുര UAE ചാപ്റ്ററും പങ്കു ചേരുന്നതായി ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.