വയനാട്: അവധിക്കാലത്ത് കുഞ്ഞു ഹൃദയങ്ങളിലേയ്ക്ക് സത്യവചനത്തിൻ്റെ വിത്ത് വിതയ്ക്കുവാൻ എഴുത്തുപുര യു.കെ ടീം ഒരുങ്ങുന്നു. മെയ് മാസം 12 മുതൽ 24 വരെ തീയതികളിൽ വയനാട്ടിലെ അഞ്ച് വ്യത്യസ്ത സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്നു. തോൽപ്പെട്ടി, തൃശ്ശിലേരി, ചേകാടി, വിളമ്പുകണ്ടം, ഫോറസ്റ്റ് വയൽ എന്നിവിടങ്ങളിൽ നൂറു കണക്കിന് കുഞ്ഞുങ്ങളെ സന്ധിക്കുവാൻ ക്രമീകരണങ്ങൾ നടക്കുന്നു. ട്രൈബൽ മിഷൻ സഭയോടൊന്നിച്ച് ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററും വി.ബി.എസിന് കൈ കോർക്കുന്നു. എക്സൽ വി.ബി.എസ് “ട്രെൻഡിഗ് No.1” എന്നതാണ് ചിന്താവിഷയം. ഗാന പരിശീലനം, വേദ പഠനം, ഗെയിംസ്, പപ്പറ്റ് ഷോ, ചിത്രീകരണം, ലഹരിവിരുദ്ധ കൗൺസലിംഗ് എന്നിവയ്ക്ക് ജോബി കെ.സി, ഷാജി ജോസഫ്, ജസ്റ്റിൻ എന്നിവരും കേരള ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗങ്ങളും വയനാട് യൂണിറ്റ് അംഗങ്ങളും നേതൃത്വം നൽകും.