‘തുവയൂർ യൂത്ത് ക്യാമ്പ്’ മെയ് 24 നു ആരംഭിക്കും
തുവയൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ തുവയൂർ വൈ.പി. ഇ യുടെ ആഭിമുഖ്യത്തിൽ ‘തുവയൂർ യൂത്ത് ക്യാമ്പ് നടത്തപ്പെടുന്നു. തുവയൂർ ദൈവസഭയിൽ വെച്ച് 2022 മെയ് 24 മുതൽ 26 വരെ “മെറ്റാനൊയിയ” എന്ന തീം ആസ്പദമാക്കി നടത്തപ്പെടുന്ന ക്യാമ്പ് റവ. സി. സി. തോമസ് ഉദ്‌ഘാടനം നിർവ്വഹിക്കും. വൈ. പി. ഇ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി. എ ജെറാൾഡ് അധ്യക്ഷത വഹിക്കും. അനുഗ്രഹീത ദൈവദാസന്മാർ വിവിധ സെക്ഷനിൽ ക്ലാസുകൾ നയിക്കും. 300 പേർക്ക് പങ്കെടുക്കുവാൻ കഴിയുന്ന ക്യാമ്പിൽ 50 രൂപയാണു രജിസ്ട്രേഷൻ ഫീസ്.