ഖാരിസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സൂം സെമിനാർ
തിരുവല്ല : ഖാരിസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ സെമിനാർ മെയ്മാസം 6 ,7 , 8 (വെള്ളി, ശനി, ഞായർ) തീയതികളിൽ വൈകിട്ട് 6:30 മുതൽ സൂം മാധ്യമത്തിലൂടെ നടത്തപ്പെടുന്നു.
രക്ഷാശാസ്ത്രം ബൈബിളിലും ഖുറാനിലും, ഇസ്ലാമിക വ്യവസ്ഥാപിത പഠനം, യഹോവയുടെ യുദ്ധങ്ങളും അല്ലാഹുവിൻറെ യുദ്ധങ്ങളും ഒരു താരതമ്യ പഠനം, എന്നീ വിഷയങ്ങളിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം, സുവിശേഷകൻ മാരായ ഫിന്നി വർഗീസ്, സെബാസ്റ്റ്യൻ പുന്നയ്ക്കൽ ഫിലിപ്പ് എന്നിവർ ക്ലാസുകൾ നയിക്കും.
പാസ്റ്റർ രഞ്ജിത്ത് എബ്രഹാം, ഡൽഹി സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കാസ പ്രസിഡൻറ് കെവിൻ പീറ്റർ, എംഎം ജെറാൾഡ് എന്നിവർ ആശംസകൾ അറിയിക്കും . പാസ്റ്റർമാരായ പ്രമോദ് കെ. സെബാസ്റ്റ്യൻ, ജയ്സ് എബ്രഹാം എന്നിവർ നേതൃത്വം നൽകും.
സൂം ഐഡി:6378916943
പാസ് കോഡ്:1234