സ്വാൻസിയ (യു.കെ): യു.കെയിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തി സ്വാന്‍സിയയില്‍ നിന്നും ദുഃഖവാര്‍ത്ത. വെറും രണ്ടാഴ്ച മുൻപ് മാത്രം യുകെയില്‍ എത്തിയ കുറുപ്പംപടി സ്വദേശിയായ ബിജു പത്രോസ് (48) മരണമടഞ്ഞു.
ഭാര്യ മഞ്ജു നാല് മാസം മുൻപ് മാത്രമാണ് സീനിയർ കെയർർ വിസയിൽ യു.കെയിൽ എത്തിയത്. ബിജു ചില നാളുകളായി കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. കുട്ടികളുമായി രണ്ടാഴ്ച മുൻപ് ആണ് ബിജു യു.കെയിൽ എത്തിയത്. യു.കെയിൽ എത്തിയതോടെ രോഗം മൂർച്ഛിക്കുകയായിരുന്നു. കഴിഞ്ഞ ചില ദിവസമായി ജീവന്‍ രക്ഷ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. സ്വാൻസിയയിലെ വിശ്വാസ സമൂഹം ആണ് അവർക്കൊപ്പം ആശുപത്രിയിൽ സഹായത്തിനായി കൂടെയുണ്ടായിരുന്നത്. 9 ലും 4 ലും പഠിക്കുന്ന 2 ആൺകുട്ടികൾ ആണ് ഇവർക്കുള്ളത്. സംസ്കാരം എവിടെ നടക്കും എന്ന് തീരുമാനമാകുന്നതേയുള്ളു. ദുഃഖതിലായിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.