ടാബർനാക്കൾ പെന്തക്കോസ്തു ചർച്ചിന്റെ പ്രഥമ കോൺഫറൻസിന് അനുഗ്രഹീത സമാപ്തി
കാർഡിഫ് (യു.കെ): വെയിൽസിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത ദൈവസഭയായ ടാബർനാക്കൾ പെന്തക്കോസ്തു ദൈവസഭയുടെ പ്രഥമ കോൺഫറൻസ് ഏപ്രിൽ 23, 24 തീയതികളിൽ ന്യൂപോർട്ട് സെന്റ് ജൂലിയൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽവെച്ച് നടത്തപ്പെട്ടു. സഭയുടെ സീനിയർ ശുശ്രുഷകൻ പാസ്റ്റർ പ്രിൻസ് പ്രയ്സൺ കോൺഫറൻസ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടന്ന യോഗങ്ങളിൽ അനുഗ്രഹിത കൺവൻഷൻ പ്രാസംഗികൻ പാസ്റ്റർ കെ.ജെ തോമസ് കുമളി ദൈവവചനത്തിൽ നിന്നും ശുശ്രൂഷിച്ചു. സഭയുടെ യുവജന സംഘടനയായ ടാബർനാക്കൾ യൂത്ത് ഫെലോഷിപ്(T.Y.F)ന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായ് പ്രത്യേക സെക്ഷൻ ക്രമീകരിച്ചു, പ്രസ്തുത യോഗത്തിൽ പാസ്റ്റർ ബ്ലസൺ മാത്യു (ഡെർബി) മുഖ്യ ദൈവവചന പ്രഭാഷണം നടത്തി. പാസ്റ്റർ സാജൻ തോമസ്, പാസ്റ്റർ ലിജിൻ രാജൻ എന്നിവർ വിവിധ സെക്ഷനുകളിലായി നടന്ന യോഗങ്ങളിൽ അധ്യക്ഷരായിരുന്നു. സഭാ സെക്രട്ടറി മനോജ് കുരുവിള സ്വാഗതം അറിയിച്ചു. യു.കെയിലെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി ദൈവദാസന്മാരും വിശ്വാസികളും വിവിധ ക്രൈസ്തവ മാധ്യമ പ്രവർത്തകരും പങ്കെടുത്തു. T. P. C ക്വയർ ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകി. സംയുക്ത ആരാധനായോടും കർത്തൃമേശയോടും കൂടി യോഗങ്ങൾ അനുഹ്രഹീതമായി സമാപിച്ചു. പാസ്റ്റർ ജോൺസൻ ജോർജ് കർത്തൃമേശക്കു നേതൃത്വം നൽകി. സഭ എക്സിക്യൂട്ടീവ് പ്രതിനിധി സുമോദ് ഫിലിപ്പ് നന്ദി അറിയിച്ചു.
യോഗങ്ങൾ ക്രൈസ്തവ എഴുത്തുപുരയും ഇതര മാധ്യമങ്ങളും തത്സമയ സംപ്രേക്ഷണം ചെയ്തത് മുഖാന്തിരം ലോകമെമ്പാടും ആയിരക്കണക്കിന് ആളുകൾ ദർശിക്കുകയും അവർക്കത് അനുഗ്രഹമായി മാറിയതായും സംഘാടകർ അറിയിച്ചു.