വൈ. പി. ഇ സംസ്ഥാന ക്യാമ്പ് സമാപിച്ചു
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റിന്റെ പുത്രികാ സംഘടനയായ വൈ.പി. ഇയുടെ 84-ാമത് സംസ്ഥാന ക്യാമ്പ് സമാപിച്ചു. 2022 ഏപ്രില്‍ 14, 15, 16 തീയതികളില്‍ കോട്ടയം അരീപ്പറമ്പ് ഇന്ത്യ ബാപ്റ്റിസ്റ്റ് തിയോളജിക്കല്‍ സെമിനാരിയില്‍ ആണ് ക്യാമ്പ് നടന്നത്. ‘ഞങ്ങളെ അഭിഷേകം ചെയ്യണമേ’ എന്നതായിരുന്നു ചിന്താവിഷയം. പതിനാലാം തീയതി വ്യാഴാഴ്ച രാവിലെ 9 മണിക്ക് പ്രാര്‍ത്ഥിച്ച് ആരംഭിച്ച മീറ്റിംഗ് സ്‌റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി സി തോമസ് ഉദ്ഘാടനം നിർവഹിക്കുകയും വൈ.പി.ഇ സ്‌റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ പി എ ജെറാള്‍ഡ് അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. വിവിധ സെക്ഷനുകളില്‍ പാസ്റ്റര്‍മാരായ വൈ റെജി, ഡോ.ഷിബു കെ മാത്യു, സജി ജോര്‍ജ്ജ്, ഫിന്നി ജോസഫ്, സാം മാത്യു, ഷാര്‍ലെറ്റ് മാത്യു, രാജേഷ് ഏലപ്പാറ, ഡോ: സജികുമാര്‍, ചെയ്‌സ് ജോസഫ്, ജെയിസ് പാണ്ടനാട്, ജില്‍സ് പി കുര്യന്‍, ഡോ.ജിനു പി ജോര്‍ജ്ജ്, ജോണ്‍ ശമുവേല്‍ എന്നിവര്‍ വിഷയത്തെ ആസ്പദമാക്കി ക്ലാസ്സുകള്‍ നയിച്ചു. കിഡ്‌സ് സെഷന്‍, പേഴ്‌സണല്‍ ആന്‍ഡ് ഗ്രൂപ്പ് കൗണ്‍സിലിംഗ്, മിഷന്‍ ചലഞ്ച്, കാത്തിരിപ്പ് യോഗം, പവര്‍ മീറ്റിംഗ്, ഗെയിംസ് തുടങ്ങിയ വിവിധ സെക്ഷനുകള്‍ ക്യാമ്പിനോട് അനുബന്ധമായി ഉണ്ടായിരുന്നു. വൈ.പി ഇ ക്വയറും അനില്‍ അടൂരും ഗാനങ്ങള്‍ ആലപിച്ചു. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ മാത്യു ബേബി, സ്റ്റേറ്റ് സെക്രട്ടറി റോഹൻ റോയി,ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ ഡെന്നിസ് വര്‍ഗീസ്, ബിലിവേഴ്‌സ് ബോര്‍ഡ് ജോയിന്റ് സെക്രട്ടറി അജി കുളങ്ങര എന്നിവരും വൈ.പി. ഇ സ്റ്റേറ്റ് ബോര്‍ഡും ക്യാമ്പിനു നേതൃത്വം നല്‍കി.