ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ പ്രവർത്തനോദ്ഘാടനവും കൺവൻഷനും

KE News Desk I Thiruvalla, Kerala

എറണാകുളം : ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 24 ന് നടക്കും. ഫോർട്ട് കൊച്ചി ഡെലിവറൻസ് ചർച്ചിൽ വച്ച് വൈകിട്ട് 6:30 മുതൽ 9 മണിവരെയാണ് യോഗം നടക്കുന്നത്. ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ വൈസ് പ്രസിഡന്റ് ഡോ. പീറ്റർ ജോയിയുടെ അധ്യക്ഷതയിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ ട്രഷറർ പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാട് പ്രവർത്തനോദ്ഘാടനം നിർവഹിക്കും. പാസ്റ്റർ ബിജു സി. എക്സ്(ഡെലിവറൻസ് ചർച്ച്, ഫോർട്ട് കൊച്ചി)മുഖ്യ സന്ദേശം നൽകും. ഇവാ. ലോഡ്‌സൺ ആന്റണി ആരാധനയ്ക്ക് നേതൃത്വം നൽകും. ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക്‌ ലൈവിലൂടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading