ഡാളസ്: ഡാളസിലുള്ള ഐ.പി.സി ടാബര്‍നാക്കളിൽ മാര്‍ച്ച് 26-നു കൂടിയ ഐ.പി.സി മിഡ് വെസ്റ്റ് റീജിയന്റെ ജനറല്‍ ബോഡിയില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ഷിബു തോമസ് ഒക്കലഹോമയിലുള്ള ഐ.പി.സി ഹെബ്രോണിന്റെ സീനിയര്‍ പാസ്റ്ററും അറിയപ്പെടുന്ന കണ്‍വന്‍ഷന്‍ പ്രാസംഗീകനുമാണ്. സെക്രട്ടറി പാസ്റ്റർ കെ .വി . തോമസ് ഡാളസിൽ ഉള്ള ഹെബ്രോൻ പെന്തകോസ്റ്റൽ ഫെല്ലോഷിപ്പ് ചർച്ചിന്റെ സീനിയർ പാസ്റ്റർ ആണ് മിഡ്‌വെസ്റ്റ് റീജിയനില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പരിചയസമ്പന്നനുമാണ്. ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ജോഷിൻ ഡാനിയേല്‍ ഹ്യൂസ്റ്റൺ ഐ.പി.സി ഹെബ്രോനിന്റെ മുന്‍ ട്രഷററും പി.സി നാക്ക് കോണ്‍ഫറന്‍സിന്റെ യൂത്ത് കോര്‍ഡിനേറ്ററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
വൈസ് പ്രസിഡന്റായി പാസ്റ്റര്‍ ജെയിംസ് പി. ഏബ്രഹാം, ജോയിന്റ് സെക്രട്ടറിയായി ഫിന്നി സാം, മിഷന്‍ കോര്‍ഡിനേറ്ററായി സാക്ക് ചെറിയാന്‍, ചാരിറ്റി കോര്‍ഡിനേറ്ററായി കെ.വി. ഏബ്രഹാം, ഓഡിറ്ററായി ജോയി തുമ്പമണ്‍, മീഡിയ കോര്‍ഡിനേറ്ററായി ഫിന്നി രാജു ഹ്യൂസ്റ്റൺ, ജനറല്‍ കൗണ്‍സില്‍ മെമ്പര്‍ ഇലക്ട് ആയി ബാബു കൊടുന്തറ എന്നിവരേയും തെരഞ്ഞെടുത്തു. ഇവരെ കൂടാതെ 51 അംഗ കൗണ്‍സില്‍ അംഗങ്ങളേയും തെരഞ്ഞെടുത്തിട്ടുണ്ട്.
ഐ.പി.സിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നാണ് മിഡ്‌വെസ്റ്റ് റീജിയന്‍. ഏതാണ്ട് 23 സഭകളുള്ള ഈ റീജിയന്‍ ഡാളസ്, ഒക്കലഹോമ, ഹ്യൂസ്റ്റൺ, സാന്‍ അന്റോണിയോ, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളിലുള്ള ഐ.പി.സി സഭകളുടെ ഐക്യകൂട്ടായ്മയാണ്. കണ്‍വന്‍ഷനുകള്‍, സെമിനാറുകള്‍, ജീവകാരുണ്യ, പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തിവരുന്നു.