പത്തനംതിട്ട: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ മധ്യതിരുവിതാംകൂറിലെ പ്രധാന ആത്മീയ സംഗമങ്ങളിൽ ഒന്നായ പത്തനംതിട്ട സെന്റർ കൺവൻഷൻ മാർച്ച് 31 മുതൽ ഏപ്രിൽ 3 വരെ പത്തനംതിട്ട കുളം ജംഗ്ഷൻ വെയർ ഹൗസ് റോഡിൽ വിളവിനാൽ ബെഥേൽ ഗ്രൗണ്ടിൽ (സെന്റർ ഫെയ്ത്ത് ഹോമിന് സമീപം) നടക്കും.
ദിവസവും വൈകിട്ട് 5:45 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9:30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിംഗ് എന്നിവയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് പത്തനംതിട്ട സെന്ററിലെ പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും നടക്കും.
ചീഫ് പാസ്റ്റർന്മാരും സെന്റർ പാസ്റ്റർന്മാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും.
പ്രസംഗം തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.