കൊട്ടാരക്കര മേഖലാ പി. വൈ. പി. എ: പ്രവർത്തനോത്ഘാടനവും പുസ്തകപ്രകാശനവും നടത്തി

KE News Desk l Kottarakkara, Kerala

കൊട്ടാരക്കര: കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. 2022-25 വർഷങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉത്ഘാടനം മാർച്ച് 27 ഞായർ വൈകിട്ട് ബേർശേബ ഗ്രൗണ്ടിൽ വെച്ച് നടന്നു.
മേഖലാ പി. വൈ. പി. എ. പ്രസിഡൻ്റ് പാസ്റ്റർ സാം ചാക്കോ അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ ഐ. പി. സി. കൊട്ടാരക്കര മേഖലാ പ്രസിഡൻ്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് പ്രവർത്തന ഉത്ഘാടനം നിർവ്വഹിച്ചു. പാസ്റ്റർ ഫിലിപ്പ് പി. തോമസ് മുഖ്യസന്ദേശം നൽകി. പാസ്റ്റർ ജോൺ റിച്ചാർഡ് അനുഗ്രഹ പ്രാർത്ഥന നടത്തി. മേഖലാ പി. വൈ. പി. എ. ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

പി. വൈ. പി. എ. കേരളാ സംസ്ഥാന സെക്രട്ടറി ഇവാ: ഷിബിൻ ജി. ശാമുവൽ രചന നിർവഹിച്ച “പി. വൈ. പി. എ. ചരിത്രപഥങ്ങളിലൂടെ” എന്ന പുസ്തകം പ്രശസ്ത സാമൂഹിക ചരിത്രകാരൻ ഡോ: വിനിൽ പോൾ പ്രകാശനം ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading