എൽഡർ ക്രിസ്തുദാസിന്റെ (47) സംസ്കാരം ഇന്ന്
കൊട്ടാരക്കര: ദി പെന്തെക്കൊസ്ത്
മിഷൻ വാപ്പാല (കൊട്ടാരക്കര സെന്റർ) സഭാ ശുശ്രൂഷകൻ എൽഡർ ക്രിസ്തുദാസ് (47) മാർച്ച് 10 ന് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഇന്ന് വെള്ളിയാഴ്ച രാവിലെ 11 ന് വാപ്പാല സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി.പി.എം സെമിത്തേരിയിൽ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം പത്തനംതിട്ട, കൊട്ടാരക്കര സെന്ററുകളിൽ സഭയുടെ ശുശ്രൂഷകനായിരുന്നു. പരേതൻ നാഗർകോവിൽ സ്വദേശിയാണ്.