ഏ. ജി ട്രിനിറ്റി ബൈബിൾ കോളേജ് പ്രസിഡന്റായി ഡോ. എ. യു ജോർജ് നിയമിതനായി
കോഴിക്കോട് : അസ്സംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ടിന്റെ ഔദ്യോഗിക വേദ പാഠശാലയായ ട്രിനിറ്റി ബൈബിൾ കോളേജിന്റെ പ്രസിഡണ്ടായി ഡോ. എ. യു ജോർജ് നിയമിതനായി.
പീസ് വേ ഗ്ലോബൽ മിഷൻ ന്റെ സ്ഥാപകനും, പ്രസിഡന്റുമായ ഡോ. എ. യു ജോർജ്, ഡാളസ് പീസ് കമ്മ്യൂണിറ്റി ചർച്ചിന്റെ സ്ഥാപകനും 16 വർഷം പാസ്റ്ററുമായിരുന്നു. അനുകമ്പയുള്ള നേതാവും, സുവിശേഷ പ്രസംഗകൻ, സെമിനാർ പ്രസംഗകൻ, പാസ്റ്റർ, അധ്യാപകൻ സഭാ സ്ഥാപകൻ എന്നീ നിലകളിൽ അനുഭവ സമ്പത്തുള്ള വ്യക്തി കൂടിയാണ്. ‘നേതൃത്വത്തിലെ പരിവർത്തനത്തിന്റെ സ്വാധീനം’ എന്ന വിഷയത്തെ ആസ്‌പദമാക്കി വിവിധ രാജ്യങ്ങളിൽ, സഭകളിൽ, ബൈബിൾ കോളേജുകളിൽ സെമിനാർ എടുത്തു വരുന്നു.
അസ്സംബ്ലീസ് ഓഫ് ഗോഡിലെ അംഗീകൃത ശുശ്രുഷകൻ കൂടിയായ ഡോ. ജോർജ്, വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദധാരിയാണ്. ലീഡർഷിപ്പിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
ഭാര്യ : ക്രിസ്റ്റി മക്കൾ : ജെറി, മെറിൽ, ജെയ്മി.