ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററിന്റെ വാർഷിക കൺവൻഷൻ ഫെബ്രുവരി 26 ന്
KE News Desk l London, UK
ലണ്ടൻ/(ബ്രിട്ടൻ): ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററിന്റെ ഒന്നാമത് വാർഷിക കൺവൻഷൻ ഫെബ്രുവരി 26 ശനിയാഴ്ച ബ്രിട്ടൻ സമയം വൈകിട്ട് 4 മണിക്ക് നടത്തപ്പെടും. സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന യോഗം ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ഇവാ. ആഷേർ മാത്യു പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്യും. അനുഗ്രഹിത കൺവൻഷൻ പ്രാസംഗികൻ പാസ്റ്റർ പ്രിൻസ് റാന്നി ദൈവ വചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നതായിരിക്കും.
കൂടാതെ “സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും”, “ദൈവകൃപയിൽ ഞാനാശ്രയിച്ച്”, “എൻ പ്രാണനാഥൻ എന്നു വരും”, “സാധു എന്നെ കൈവിടാതെ” തുടങ്ങി ഒട്ടനവധി അനുഗ്രഹിത ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് സമ്മാനിച്ചിട്ടുള്ള ഇവാ. ചാൾസ് ജോൺ റാന്നി തന്റെ ഗാനങ്ങൾ പിറവിയെടുത്തതിന് പിന്നിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനോടൊപ്പം തന്റെ ടീമിലൂടെ ഗാനങ്ങൾ കേൾക്കുവാനും ദൈവമക്കൾക്ക് അവസരമൊരുക്കുന്നു. സൂമിനോടൊപ്പം കേഫാ ടിവി യൂട്യൂബിലും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ഇവാ. എബിൻ അലക്സ് (കാനഡ) സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും. എല്ലാ ദൈവമക്കളെയും ഈ ആത്മീയ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.




- Advertisement -