വിശക്കുന്നവർക്ക് ആശ്വാസമായി കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ

KE News Desk l Mumbai, Maharashtra

മുംബൈ : കൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററും ചാരിറ്റി വിഭാഗമായ ശ്രദ്ധയും സംയുക്തമായി തെരുവിൽ വിശന്ന് അലയുന്ന അനേകർക്ക് ഒരു നേരത്തെ വിശപ്പിന് സാന്ത്വനമായി  “ഫീഡ് ദ ഹംഗറി”  എന്ന പ്രവർത്തത്തനം ഇന്നും നടത്തി.  ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ  കേന്ദ്രീകരിച്ചു മുന്നൂറിൽ അധികം ഭക്ഷണ പൊതികൾ വിതരണം ചെയ്തു . ആഹാരത്തിന് വേണ്ടി പ്രതീക്ഷയോടെ വരുന്ന ജനങ്ങളുടെ വലിയ കൂട്ടമായിരുന്നു ഇന്ന് മഹാനഗരത്തിൽ കാണുവാൻ സാധിച്ചത്.വരുന്നവരുടെയെല്ലാം വിശപ്പിന് ആശ്വാസം നൽകുവാൻ ഇനിയും അനേകം ദൂരം സഞ്ചരിക്കേണ്ടതുണ്ട് എന്ന യാഥാർഥ്യം അക്ഷരാർത്ഥത്തിൽ മനസ്സിലാക്കി തന്ന നിമിഷങ്ങളായി അത് മാറി.പാസ്റ്റർ ജിക്സൺ ജെയിംസ് ,പാസ്റ്റർ ഡെന്നി ഫിലിപ്പ്, ജെയിംസ് ഫിലിപ്പ്, ,പാസ്റ്റർ റെജി തോമസ്സ്,വർഗീസ് കൊല്ലംകൊമ്പിൽ, മറ്റ് സഹോദരങ്ങളും  പങ്കെടുത്തു.
ഫീഡ് ദ ഹംഗറി”  എന്ന  ഈ പ്രവർത്തനത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർക്ക്‌ കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ പ്രതിനിധികളുമായി ബന്ധപ്പെടാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.