ടോറോന്റോ: കംപാഷൻ ഹോം മിനിസ്ട്രിസ് സ്ഥാപകൻ ബ്രദർ ബിനു വർഗീസിന്റെ പിതാവ് മലമുറ്റത്തു വർഗീസ് എം തോമസ് (85) ഇന്നലെ രാത്രി താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഐ. പി. സി ഇലന്തൂർ പെനിയേൽ സഭാംഗവും, റിട്ട:എയർഫോഴ്‌സ് ഉദ്യോഗസ്‌ഥനുമായിരുന്നു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പ്രിയ വർഗീസ് എം തോമസ്. സംസ്കാര ശുശ്രൂഷ തിങ്കളാഴ്‌ച രാവിലെ ടോറോന്റോയിൽ.
മക്കൾ : ബ്രദർ ബിനു വർഗീസ് (കാനഡ), പാസ്റ്റർ എബി എം വർഗീസ് (ഐപിസി ഹെബ്രോൻ അബുദാബി) ഗീത എബ്രഹാം (സൗദി അറേബ്യ), പ്രീത റെജി (കോട്ടയം), വിനീത പ്രിൻസ് (ബാംഗ്ലൂർ)
മരുമക്കൾ: മേഴ്‌സി ഫിലിപ്പ് (കാനഡ), ആനി എബി (അബുദാബി) പാസ്റ്റർ എബ്രഹാം ടൈറ്റസ് (സൗദി അറേബ്യ), റെജി വർഗീസ് (കോട്ടയം), പ്രിൻസ് കുര്യാക്കോസ് (ബാംഗ്ലൂർ).