മറിയാമ്മ ഉണ്ണുണ്ണി (95) അക്കരെ നാട്ടിൽ
കരുനാഗപ്പള്ളി: ഐ.പി.സി. ഗുജറാത്ത് സ്റ്റേറ്റ് സെക്രട്ടറിയും ഐ.പി.സി ഗുജറാത്ത് സെൻട്രൽ ഡിസ്ട്രിക് വൈസ് പ്രസിഡന്റുമായ പാസ്റ്റർ ഒ.സോളമന്റെ മാതാവും തഴവ മങ്കൊമ്പിൽ എബനേസർ ഭവനത്തിൽ മറിയാമ്മ ഉണ്ണുണ്ണി (95) ജനുവരി 15 ന് നിര്യാതയായി.
തഴവ ഐ.പി.സി. സഭയുടെ ആദ്യകാല വിശ്വാസിയായിരുന്നു ഭർത്താവ് പരേതനായ ഉണ്ണുണ്ണി.
സംസ്കാരം ജനുവരി 17 ന് തിങ്കളാഴ്ച പകൽ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 2 ന് തഴവ ഐ.പി.സി ഹെബ്രോൺ സഭാ സെമിത്തേരിയിൽ നടക്കും.
മക്കൾ: ജോയി, സോമൻ, റോസമ്മ, ജോണികുട്ടി, സെലിൻ, മിനി, സോളമൻ (സാബു)
മരുമക്കൾ
ഏലിയാമ്മ, സൂസമ്മ, യോഹന്നാൻ, അന്നമ്മ, ജോൺസൺ, റെജി, ശാന്തി