ഐ.പി.സി ഒഡിഷ സ്റ്റേറ്റ് പ്രസിഡന്റ്റ് പാസ്റ്റർ വൈ.ഇ സാമുവേല്‍ അക്കരെ നാട്ടിൽ
KE News Desk – Orissa
ഒറീസ്സ : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ഒഡിഷ സ്റ്റേറ്റ് പ്രസിഡന്റും ഐ.പി.സി.ജനറല്‍ കൗണ്‍സില്‍ അംഗവുമായ പാസ്റ്റര്‍ വൈ.ഇ സാമുവേല്‍ നിത്യതയിൽ ചേർക്കപ്പെട്ടു. 50 വര്‍ഷത്തിലേറെ ആയി ഒറീസയിൽ പ്രവര്‍ത്തിക്കുകയായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ദാനിയേല്‍ യേശുദാസ്-എലിസബത്ത് ദമ്പതികളുടെ മകനായി 1941 ജൂണ്‍ 24ന് ജനിച്ചു. വിദ്യാഭ്യാസാനന്തരം 1963-ല്‍ സുവിശേഷ വേലക്കായി ഇറങ്ങി തിരിച്ചു . കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ സ്വതന്ത്രമായി സഭാ പ്രവര്‍ത്തനം ചെയ്താനന്തരം 1970ല്‍ ഒറീസയിലേക്ക് പോവുകയും അവിടെ സുവിശേഷ വേല ചെയ്തു. തനിക്ക് ലഭിച്ച ദൈവിക നിയോഗപ്രകാരം തന്റെ പ്രവർത്തനങ്ങൾ അവിടെ ആരംഭിച്ചു. കൺവെൻഷനുകളും പരസ്യയോഗങ്ങളും മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെയും ധാരാളം സഭകള്‍ സ്ഥാപിച്ചു . 1996ല്‍ ഐ.പി.സി.ഒറീസ റീജിയന്‍ നിലവില്‍ വന്നു. റായഗഡ കേന്ദ്രമാക്കി പ്രവര്‍ത്തനങ്ങള്‍ വളർന്നു . ആദ്യം റീജിയന്‍ പ്രസിഡന്റായും പിന്നീട് ഒറീസ സ്റ്റേറ്റ് പ്രസിഡന്റായും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഭാര്യ: ലില്ലിക്കുട്ടി സാമുവേല്‍
മക്കള്‍: പാസ്റ്റര്‍ തോമസ് സാമുവേല്‍, ഗ്രേസ് മാത്യു, സൂസന്‍ മാത്യു