മുംബൈ: ഒമിക്രോൺ കേസുകൾ വർധിച്ചതോടെ മുംബൈ നഗരത്തിൽ സ്കൂളുകൾ അടച്ചിടാൻ തീരുമാനം. ഒന്നു മുതൽ എട്ടു വരെ ക്ളാസുകളിലെയും 11-ാം ക്ളാസിലെയും കുട്ടികൾ ജനുവരി 31 വരെ സ്കൂളിൽ വരേണ്ടതില്ലെന്നു ബ്രിഹാൻ മുനിസിപ്പൽ കോർപറേഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ് ഛഹൽ അറിയിച്ചു. എന്നാൽ, 10, 12 ക്ളാസുകളിലെ കുട്ടികൾ സ്കൂളിലെത്തണം. മറ്റു കുട്ടികൾക്ക് ഓൺലൈൻ ക്ളാസുകൾ ക്രമീകരിക്കാൻ നിർദേശം നല്കിയതായും ഛഗൽ പറഞ്ഞു.