കോ​വി​ഡ്: ഡ​ൽ​ഹി​യി​ൽ വാ​രാ​ന്ത്യ ക​ർ​ഫ്യു

KE News Link l New Delhi, India

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ വാ​രാ​ന്ത്യ ക​ർ​ഫ്യൂ ഏ​ർ​പെ​ടു​ത്തി. നി​ല​വി​ലെ രാ​ത്രി ക​ർ​ഫ്യൂ​വി​ന് പു​റ​മേ ഡ​ൽ​ഹി​യി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാകും. ​

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ അ​ടി​യ​ന്ത​ര സ​ർ​വീ​സു​ക​ൾ ഒ​ഴി​കെ​യു​ള്ള​വ​ർ വ​ർ​ക്ക് ഫ്രം ​ഹോം മാ​തൃ​ക​യി​ൽ പ്ര​വ​ർ​ത്തി​ക്കും. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​വ​ർ​ത്തി​ക്കാം. മെ​ട്രോ​ക​ളി​ലും ബ​സു​ക​ളി​ലും മു​ഴു​വ​ൻ യാ​ത്ര​ക്കാ​രെ​യും അ​നു​വ​ദി​ക്കും.

പൊ​തു​ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണം. വീ​ടു​ക​ളി​ൽ നി​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​വു. യെ​ല്ലോ അ​ല​ർ​ട്ടി​നെ തു​ട​ർ​ന്ന് ബ​സു​ക​ളി​ലും മെ​ട്രോ​ക​ളി​ലും ഏ​ർ​പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലും കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ളി​ലും തി​ര​ക്ക് കൂ​ടു​ന്ന​തി​ന് കാ​ര​ണ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പൊ​തു​ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വ് വ​രു​ത്തി​യ​ത്.

നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡ​ൽ​ഹി​യി​ൽ രാ​ത്രി പ​ത്തു മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ചു വ​രെ നി​ല​നി​ൽ​ക്കു​ന്ന ക​ർ​ഫ്യൂ അ​തേ​പ​ടി തു​ട​രും. സ്കൂ​ളു​ക​ൾ, കോ​ളേ​ജു​ക​ൾ മ​റ്റു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി​യി​ല്ല, വി​വാ​ഹ​ങ്ങ​ൾ​ക്കും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കും 20 പേ​രി​ൽ കൂ​ടു​ത​ൽ പാ​ടി​ല്ല, ഷോ​പ്പിം​ഗ് മാ​ളു​ക​ൾ​ക്കും മ​റ്റു ക​ട​ക​ൾ​ക്കും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം പ്ര​വ​ർ​ത്തി​ക്കാം, ആ​ശു​പ​ത്രി​ക​ൾ, ബാ​ങ്കു​ക​ൾ, മാ​ധ്യ​മ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ഇ​ള​വു​ക​ളു​ണ്ട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.