രാജ്യത്തെ ജനങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ടാണു പിടിച്ചുനിൽക്കുന്നത്: മിഷനറീസ് ഓഫ് ചാരിറ്റി
കോൽക്കത്ത: അനാഥാലയങ്ങളുടെയും ആശുപത്രികളുടെയും പ്രവർത്തനം തടസപ്പെട്ടിട്ടില്ലെന്നു മിഷനറീസ് ഓഫ് ചാരിറ്റി അധികൃതർ അറിയിച്ചു. വിദേശസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന് ഓഡിറ്റർമാരുമായും വിദഗ്ധരുമായും ചർച്ചകൾ നടക്കുന്നു.
രാജ്യത്തെ ജനങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ടാണു മിഷനറീസ് ഓഫ് ചാരിറ്റീസ് പിടിച്ചുനിൽക്കുന്നത്. ആരോരുമില്ലാത്തവരെയും രോഗികളെയും വയോധികരെയും പരിചരിക്കുന്നത് പതിവുപോലെ തുടരും.
മിഷനറീസ് ഓഫ് ചാരിറ്റി ചെലവഴിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും രാജ്യത്തിനകത്തുനിന്നുതന്നെയാണു ലഭിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.




- Advertisement -