ബഹ്റിനിലെ ക്രിസ്ത്യൻ ദേവാലയം ഉദ്ഘാടനത്തിനൊരുങ്ങുന്നു
മനാമ: ബഹ്റിനിൽ നിർമ്മിച്ച ക്രിസ്ത്യൻ ദേവാലയമായ മേരി ക്യൂൻ ഓഫ് അറേബ്യ ഡിസംബർ 9 ന് ബഹ്റിൻ രാജാവ് ഹമദ് ബിൻ അൽ ഖലീഫ ഉദ്ഘാടനം ചെയ്യും. അറേബ്യൻ മേഖലയിലെ ഏറ്റവും വലിയ ചർച്ചാണ് ബഹറിനിൽ വിശ്വാസികൾക്ക് തുറന്നു നൽകാൻ പോവുന്നത്. ബഹറിനിലെ അവലി എന്ന ചെറു നഗരത്തിലാണ് ദേവാലയം പണിതിരിക്കുന്നത്. ഒരു സമയം 2300 ഓളം വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് ചർച്ച്.
ഡിസംബര്‍ 10 നാണ് ദേവലയം കൂദാശ ചെയ്യുന്നത്. വത്തിക്കാന്‍ തിരു സംഘത്തിന്റെ തലവനായ കര്‍ദിനാള്‍ ലൂയിസ് ആന്റോണിയോ ടാഗ്ലെയാണ് വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിക്കുക. ബഹ്‌റിന്‍ രാജാവ് സമ്മാനമായി നല്‍കിയ ഭൂമിയിലാണ് പെട്ടകത്തിന്റെ ആകൃതിയില്‍ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. കന്യാമറിയത്തിന്റെ ബഹുവര്‍ണത്തിലുള്ള രൂപമായിരിക്കും ദേവാലയത്തിലെ ആകര്‍ഷണം.
ഇന്ത്യ, ഫിലിപ്പിൻസ്, ശ്രീലങ്ക, ലെബനൻ, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയിടങ്ങളിൽനിരവധി ക്രിസ്ത്യൻ വിശ്വാസികൾ ബഹ്റിനിലുണ്ട്. 80,000 ത്തോളം കത്തോലിക്കർ ഉൾപ്പെടെ രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനം ക്രിസ്ത്യൻ വിശ്വാസികളാണ്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള പ്രവാസികളാണ്.