കോട്ടയം ജില്ലയിലെ കങ്ങഴ പഞ്ചായത്തിൽ പത്തനാട് എന്ന സ്ഥലത്താണ് സിബിയുടെ ഭവനം.
ചെറിയ പ്രായം മുതൽ തനിക്ക് ഒരു പാസ്റ്റർ ആകാൻ ആഗ്രഹം ഉണ്ടായിരുന്നു. താൻ ദൈവവേലയ്ക്കു പോകണം എന്നുള്ള ആഗ്രഹം മാതാവിന് ഉണ്ടായിരുന്നു. പ്ലസ്ടുവിന് ശേഷം പാരാമെഡിക്കൽ കോഴ്സ് ആയ X-Ray, CT Scan, ECG എന്നിവ പഠിച്ച ശേഷം 2 വർഷം ഉത്തർ പ്രദേശിലെ സാഹിബാബാദ് എന്ന സ്ഥലത്തു ജോലിക്ക് പോയി. ആ പ്രദേശത്തെ അന്ധ വിശ്വാസവും അനാചാരങ്ങളും കണ്ട് ഹൃദയ വേദന തോന്നി.
ദൈവവേല ചെയ്യുവാനുള്ള അതിയായ ആഗ്രഹം മൂലം ജോലിയിൽ നിന്നും വിരമിച്ച് നാട്ടിലേക്ക് തിരികെയെത്തി.
കർത്താവിന്റെ ദാസനായ Pr. K.O. തോമസ് നൽകിയ ഒരു ലെറ്ററും ആയി പെരുമ്പാവൂർ – പോഞ്ഞാശ്ശേരിയിലുള്ള അഗപ്പേ ബൈബിൾ കോളേജിൽ ചേർന്നു. 2 വർഷം മലയാളം ബൈബിൾ കോളേജിൽ (G. Th) പഠിച്ചു. 2010 മുതൽ അഗപ്പെ ചൈൽഡ് സെന്ററിലുള്ള ബോയ്സ് ഹോമിൽ വാർഡൻ ആയി പ്രവർത്തിച്ചു. വാർഡൻ ആയി നിൽക്കുമ്പോൾ 1 വർഷം ഹിന്ദി ബൈബിൾ മീഡിയത്തിൽ പഠിച്ചു. അവിടെ ഉള്ള സഭയുടെ ശുശ്രുഷകൻ ആകുവാനും ദൈവം അവസരം തനിക്ക് നൽകി. Agape യിൽ 6 വർഷങ്ങൾ നിൽക്കുവാൻ ഇടയായി.
*വെല്ലുവിളികൾ*
പ്രവർത്തനത്തിനിടയിൽ ശരീരത്തിന് നിരന്തരം ക്ഷീണം അനുഭവപ്പെടുവാൻ തുടങ്ങി. തുടർന്ന് താൻ വീട്ടിൽ എത്തുകയും താലൂക്ക് ആശുപത്രിയിൽ പരിശോധിച്ചപ്പോൾ രക്ത൦ പരിശോധിച്ചപ്പോൾ രക്തത്തിൽ യൂറിയ, ക്രീയാറ്റീൻ എന്നിവയുടെ അളവ് കൂടതലെന്നും ഒരു വൃക്ക പ്രവർത്തന രഹിതമായെന്നും മറ്റെ വൃക്ക 25% മാത്രം പ്രവർത്തിക്കുന്നുള്ളു എന്ന് പറഞ്ഞു. 2013 ഡിസംബർ 16 മുതൽ മെഡിക്കൽ കോളേജിൽ ചികിത്സ ആരംഭിച്ചു. അവിടെ ഒരു മാസം ഡയാലിസിസ് ചെയ്തു. തുടർന്ന് അവിടെ ഒഴിവ് ഇല്ലാത്തതുകൊണ്ട് കോട്ടയത്തുള്ള കാരിത്താസ് ഹോസ്പിറ്റലിൽ ഡയാലിസിസ് തുടർന്നു. സാമ്പത്തിക ബാധ്യതകൾ താങ്ങാനാകാതെ വന്നപ്പോൾ ആരോഗ്യ ഇൻഷുറൻസ് ഉള്ള കോട്ടയം ഭാരത് ഹോസ്പിറ്റലിൽ പോയി . എന്നാൽ അവിടെ വെച്ച് ശ്വാസകോശ ഇൻഫെക്ഷൻ ഉണ്ടായി. അവിടെ സ്ഥിരം നെഫ്രോളജി ഡോക്ടർ ഇല്ലാത്തത് കൊണ്ട് തിരിച്ചു വീണ്ടും കാരിത്താസ് ഹോസ്പിറ്റലിൽ എത്തി. തുടർന്ന് ഒന്നര വർഷം അവിടെ ഡയാലിസിസ് ചെയ്തു. ഇൻഫെക്ഷൻ നിമിത്തം ആയി അമൃത ഹോസ്പിറ്റലിൽ വരെ പോകേണ്ടതായി വന്നു. അവിടെ ചെക്ക് അപ്പ് നടത്തിയപ്പോൾ ശ്വാസകോശത്തിൽ വെള്ളക്കെട്ട് ഉണ്ട് എന്ന് അറിഞ്ഞു. ആ സമയങ്ങളിൽ വളരെ അധികം പ്രയാസത്തിൽ കൂടെ പോയി. ശ്വാസതടസവും കഠിനമായ പനിയും നിരന്തരം ബാധിച്ചു.2014 ൽ ഭൂരിഭാഗം സമയവും കാരിത്താസിൽ അഡ്മിറ്റ് ആകേണ്ടി വന്നു.
പിന്നീട് തിരുവല്ല ബീലിവേഴ്സ് ഹോസ്പിറ്റലേക്ക് ഡയാലിസിസ് മാറുകയും അവിടെ ഏകദേശം മൂന്നര വർഷത്തോളം ഡയാലിസിസ് ചെയ്തു.
2018 ഡിസംബർ മുതൽ സാമ്പത്തിക ബുദ്ധിമുട്ട് നിമിത്തം ആയി തിരുവല്ല താലൂക്ക് ഹോസ്പിറ്റലിൽ ഡയാലിസിസിനായി പോയി. ഇത് വരെ ആയി താലൂക്ക് ഹോസ്പിറ്റലിൽ ഡയാലിസിസ് ആഴ്ചയിൽ മൂന്ന് തവണ വീതം ചെയ്തു വരുന്നു. കഴിഞ്ഞ എട്ടു വർഷങ്ങളായി തുടരുന്ന ആശുപത്രിവാസം ശരീരത്തെ തളർത്തുമ്പോഴും ദൈവത്തിന്റെ കൃപയാൽ ആത്മീയമായി തളരാതെ സിബിയെ സൂക്ഷിച്ചു. ഡയാലിസിസ് യൂണിറ്റിൽ കിടന്നുകൊണ്ട് ഓൺ ലൈൻ ബൈബിൾ ക്വിസിൽ പങ്കെടുത്തതു മുതലാണ് സിബിയുടെ ആത്മിയ താല്പര്യം തിരിച്ചറിഞ്ഞത്. ഓൺലൈൻ കൂട്ടായ്മകളിൽ വചനം ശുശ്രൂഷിപ്പാനും ആഗ്രഹമുള്ള വ്യക്തിയാണ് സിബി. ഐപിസി മല്ലപ്പള്ളി സെന്ററിലെ മുണ്ടത്താനം ഐപിസി ചർച്ചിലെ അംഗമായ സിബിക്ക് 34 വയസ്സ് ആയി. 21 വർഷം മുൻപ് പിതാവ് കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. ദൈവത്തിന്റെ അത്ഭുത പ്രവർത്തി തന്നിൽ വെളിപ്പെടുവാനും ദൈവരാജ്യത്തിന് വേണ്ടി പരിശുദ്ധാത്മാവിനാൽ ശക്തമായി ഉപയോഗിക്കപെടുവാനായിട്ടും സിബി ആഗ്രഹിക്കുന്നു. എല്ലാ ദൈവ മക്കളും തന്നെ ഓർത്തു പ്രാർത്ഥിക്കുകയും ചികിത്സാ കാര്യങ്ങളിൽ കരുതുകയും ചെയ്യുക.
Siby Mathew.
Account number. 10450100122584
IFSC. FDRL0001045
Federal Bank, Nedumkunnam Branch