ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് സെന്റർ കണ്‍വൻഷന് തുടക്കം

ദുബായ്: ന്യൂ ടെസ്റ്റ്മെന്‍റ്
ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് സെന്റർ കണ്‍വന്‍ഷന് ദുബായ് അൽ നാസർ ലെഷർ ലാൻഡിൽ (ഐസ് റിങ്ക്) തുടക്കമായി. മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്റർ തമ്പി ദുരൈയുടെ പ്രാർത്ഥനയോട് ആരംഭിച്ച പ്രരംഭ യോഗത്തിൽ യോഹന്നാൻ 1:5 ആധാരമാക്കി എൽഡർ രഞ്ജിത്ത് പ്രസംഗിച്ചു.  സൃഷ്ടാവായ ദൈവം സകലത്തെയും അതിന്റെ ശ്രേഷ്ടതയോടെ സൃഷ്ടിച്ചു എന്നും, ഇരുട്ടിനെ ദഹിപ്പിച്ച് കളയേണ്ടതിന് ദൈവം വെളിച്ചമായി ഭൂമിയിൽ അവതരിച്ചുവെന്നും ആ വെളിച്ചത്തിൽ വസിക്കുന്നവരായി നാം കാണപ്പെടേണമെന്നും ദൈവവചനാടിസ്ഥാനത്തിൽ വിശ്വാസസമൂഹത്തെ ഓർമ്മപ്പെടുത്തി.
സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
ഇന്നും നാളെയും രാവിലെ 9 ന് പൊതുയോഗവും ഉപവാസ പ്രാർത്ഥനയും വൈകിട്ട് 6.45 ന് സുവിശേഷ പ്രസംഗവും അമേരിക്കൻ ഹോസ്പിറ്റലിന് പിൻവശമുള്ള അൽ നാസർ ലെഷർ ലാൻഡിലും വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും യുവജന മീറ്റിങ്ങും ദുബായ് ഹോളി ട്രിനിറ്റി ചർച്ചിലും നടക്കും. സമാപന ദിവസമായ വെള്ളിയാഴ്ച സംയുക്ത ആരാധന.
മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്റർ തമ്പി ദുരൈ, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ ചാൾസ് ഡെന്നിസ് എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.