ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ ഇന്ന് ആരംഭിക്കും
കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ ) ഇൻ ഇന്ത്യ കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷനും, സംയുക്ത ആരാധനയും ഇന്ന് 2021 നവംബർ 17 മുതൽ 19 വരെ (ബുധൻ, വ്യാഴം, വെള്ളി ) വൈകിട്ട് 6.30 മുതൽ 8.30 വരെ കുവൈറ്റ് എൻ. ഇ.സി.കെ ചർച്ച് & പാരിഷ് ഹാളിൽ വെച്ചു (ലൈവ് & വിർച്വൽ ) നടത്തപ്പെടും. പാ. സി. സി തോമസ്, പാ. ഓ. എം രാജുക്കുട്ടി, പാ. ടി. ജെ ശാമുവൽ, പാ. ഷിബു കെ മാത്യു എന്നിവർ ദൈവ വചനം ശുശ്രൂക്ഷിക്കും. സി.ഓ ജി കുവൈറ്റ് റീജിയൻ ഗായക സംഘം സംഗീത ശുശ്രൂക്ഷയ്ക്ക് നേതൃത്വം നൽകും. സൂം ഐഡി : 2023024020, പാസ്സ് കോഡ് : 2021.