കുറ്റപ്പുഴ രാജുച്ചായന്റെ മകൻ അക്കരെ നാട്ടിൽ
കുവൈറ്റ് സിറ്റി : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ – കുവൈറ്റ് പെന്തെക്കോസ്റ്റൽ അസംബ്‌ളി (ഐ പി സി – കെ പി എ) സഭാംഗവും, കുവൈറ്റ് പെന്തെക്കോസ്റ്റൽ അസംബ്‌ളി ചർച്ച് സ്ഥാപകനും ചെങ്ങന്നൂർ കൊല്ലക്കടവ് ഫെയ്‌ത്ത് ഹോം പ്രസിഡന്റും, ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ മുൻ ജനറൽ കൗൺസിൽ മെമ്പറുമായപാസ്റ്റർ എബ്രഹാം ജോർജിന്റെ (കുറ്റപ്പുഴ രാജുച്ചായൻ) മകൻ നെവിൽ ജോർജ് (46) ഇന്ന് രാവിലെ ഉറക്കത്തിൽ ഉണ്ടായ ഹൃദയഘാതത്തെ തുടർന്ന് കുവൈറ്റിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കുവൈറ്റ് ബുർഗൻ ബാങ്ക് ജീവനക്കാരനായിരുന്നു.
ഭാര്യ : സിസ്റ്റർ ബ്ലെസ്സി നെവിൽ. സഹോദരിമാർ : നീന, നിവിൻ (ഇരുവരും കുവൈറ്റ്).
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്ത് വരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.




- Advertisement -