ഓസ്‌ട്രേലിയ : കർത്തൃവേല തികച്ച് ഇന്നലെ
നിത്യതയിൽ പ്രവേശിച്ച പെർത്ത് എബനേസർ പെന്തക്കോസ്റ്റൽ ഐപിസി സഭയുടെ ശുശ്രുഷകനും ദീർഘകാലമായി ഓസ്‌ട്രേലിയ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ചർച്ചസിന്റ (AUPC) പേട്രനും മലേഷ്യ മിഷൻ കോർഡിനേറ്ററുമായി സേവനം ചെയ്തുകൊണ്ടിരുന്ന പാസ്റ്റർ മാത്യു തര്യന്റ ദേഹ വിയോഗത്തിൽ AUPC നാഷണൽ ടീം ഇന്നലെ വൈകിട്ട് 8:30pm ന് പാസ്റ്റർ പ്രസാദ് പത്രോസിന്റ് നേതൃത്വത്തിൽ അടിയന്തര യോഗം ചേരുകയും കർത്തൃദാസന്റെ മറക്കാനാവാത്ത ഓർമ്മകൾ പങ്കുവെക്കുകയും വേർപാടിലുള്ള അഗാധമായ ദുഖവും അനുശോചനങ്ങളും രേഖപെടുത്തുകയും ചെയ്തു. 27 ബുധനാഴ്ച വിക്ടോറിയ സമയം 8:30pm ന് സൂം മീഡിയിലൂടെ മെമ്മോറിയൽ മീറ്റിംഗ് നടക്കും.