ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് കണ്‍വൻഷൻ നവംബർ 9 മുതല്‍ 12 വരെ ദുബായിൽ
ദുബായ്: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഗൾഫ് രാജ്യങ്ങളിലെ പ്രധാന ആത്മീയസംഗമമായ ന്യൂ ടെസ്റ്റ്മെന്‍റ്
ചർച്ച് മിഡിൽ ഈസ്റ്റ് വാർഷിക സെന്റർ കണ്‍വന്‍ഷന്‍ നവംബർ 9 മുതല്‍ 12 വരെ ദുബായിലെ അമേരിക്കൻ ഹോസ്പിറ്റലിന് പിൻവശമുള്ള അൽ നാസർ ലെയ്‌സർലാൻഡിൽ (ഐസ് റിങ്ക്) നടക്കും.
ചൊവ്വാഴ്‌ച മുതല്‍ വ്യാഴാഴ്ച വരെ രാത്രി എഴിന് സുവിശേഷ പ്രസംഗവും ബുധനാഴ്ച രാവിലെ ഒൻപതിന് പൊതുയോഗവും വൈകിട്ട് മൂന്നിന് സൺഡേ സ്കൂൾ അധ്യാപകരുടെ മീറ്റിങ്ങും കാത്തിരിപ്പ് യോഗവും വ്യാഴാഴ്‌ച രാവിലെ ഒൻപതിന് പൊതുയോഗവും വൈകിട്ട് മൂന്നിന് യുവജന മീറ്റിങ്ങും കാത്തിരിപ്പ് യോഗവും നടക്കും. നവംബർ 12 ന് രാവിലെ എട്ടിന് വിശുദ്ധ സഭായോഗവും നടക്കും.
കൺവൻഷനിൽ വിവിധയിടങ്ങളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്റർ തമ്പി ദുരൈ കൺവൻഷന് നേതൃത്വം നൽകും.