ഗാന്ധി ജയന്തിയോടനുബന്ധിച്ച് കോട്ടയം വെസ്റ്റ് സെന്റർ YPE യുടെ ആഭിമുഖ്യത്തിൽ ക്ലീൻ ദ സിറ്റി

Kraisthava Ezhuthupura News

കോട്ടയം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കോട്ടയം വെസ്റ്റ് സെന്റർ, YPE യുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ക്ലീൻ ദ സിറ്റി പ്രോഗ്രാമിൽ പാസ്റ്റർ മോൻസി പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ഷാജി എബ്രഹാം പ്രാർത്ഥിച്ചാരംഭിക്കുകയും,ഗായകസംഘം ഗാനങ്ങൾ ആലപിക്കുകയും,YPE ഓർഗ്ഗനൈസർ പാസ്റ്റർ നിബു പി.സ് സ്വാഗതം പറയുകയും ചെയ്തു. ബഹു. തിരുവഞ്ചൂർ രാധാകൃഷ്ണൻ അവറുകൾ അഭിസംബോധന ചെയത് സംസാരിക്കുകയും ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. കൗൺസിൽ അംഗങ്ങളായ ഷീല സതീഷ് , റ്റി.എൻ മനോജ് ആശംസകൾ അറീയിച്ചു. YPE സെക്രട്ടറി ജസിൻ തോമസ് നന്ദി പറയുകയും ചെയ്തു. പ്രസ്തുത മീറ്റിംഗിൽ ദൈവദാസന്മാരും 30 പേരോളം പങ്കെടുത്തു. പാസ്റ്റർ അശോക് മാത്യു പ്രാർത്ഥിച്ച് പാസ്റ്റർ പി.ജെ വർഗ്ഗീസ് ആശിർവാദത്തോടു കൂടി മീറ്റിംഗ് അവസാനിപ്പിക്കുകയും ചെയ്തു.പാസ്റ്റർ ടി.പി മാത്യു കോട്ടയം വെസ്റ്റ് ഡിസ്ട്രിക്റ്റ് പാസ്റ്റർ ടി.പി മാത്യു പ്രസ്തുത പ്രോഗ്രാമുകൾക്ക് മാർഗ്ഗനിർദ്ദേശവുമായി യുവജനങ്ങളോടൊപ്പം കർമ്മനിരതനായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply