ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ ഒരുക്കുന്ന ഓൺലൈൻ മാധ്യമ സെമിനാർ ഇന്ന്
ദുബായ്: ക്രൈസ്തവ സമൂഹത്തിലെ നവാഗത എഴുത്തുകാർക്ക് എഴുത്തിലെ സാങ്കേതിക അടുത്തറിയാൻ അവസരമൊരുക്കി ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ ഒരുക്കുന്ന രചനാ ശിൽപശാല ഓൺലൈൻ മാധ്യമ സെമിനാർ ഇന്ന് (ഒക്ടോബർ 2 ) വൈകുന്നേരം യു.എ.ഇ സമയം 8 മുതൽ (ഇന്ത്യൻ സമയം 9.30) സൂമിൽ നടക്കും. പ്രിന്റ്മീഡിയ: റൈറ്റിങ് &എഡിറ്റിങ് എന്ന വിഷയത്തെ ആസ്പദമാക്കി യുവ മാധ്യമ പ്രവർത്തകനും മലയാള മനോരമ സീനിയർ സബ് എഡിറ്ററുമായ ജെയ്സൺ പാറക്കാട്ട് ക്ലാസുകൾ എടുക്കും. അതിനോടൊപ്പം തീയറി, വർക്ക്ഷോപ്പ് സെഷൻ,ചോദ്യോത്തര വേളയും ഉണ്ടായിരിക്കും.ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്റർ പാസ്റ്റർ ജെ. പി. വെണ്ണിക്കുളം മാനേജ്മെന്റിനെ പ്രതിനിധീകരിച്ചു സെമിനാറിൽ സംസാരിക്കും.
സൂം ഐഡി – 6021510451
പാസ്സ്‌വേർഡ് – KEWRITER






- Advertisement -