സി ഇ എം ഗുജറാത്ത് സെന്റർ വെബിനാർ സമാപിച്ചു

Kraisthava ezhuthupura news desk

ഗുജറാത്ത്: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ വൈകിട്ട് 7 മുതൽ 9.30 വരെ സൂമിലൂടെ വെബിനാർ നടന്നു. ‘ക്രോസ്സ്‌റോഡ്‌സ്’ (സഭാ. 3:5-7) എന്നതായിരുന്നു ചിന്താവിഷയം. പാസ്റ്റർ കെ സി ജോർജ് പ്രാരംഭ പ്രാർത്ഥന നടത്തി. ശാരോൻ ഗുജറാത്ത് സെന്റർ അസോസിയേറ്റ് മിനിസ്റ്റർ പാസ്റ്റർ പോൾ നാരായൺ അധ്യക്ഷത വഹിച്ചു. സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി വി ഉദ്ഘാടനം ചെയ്തു. ,ശാരോൻ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡേവിഡ് കെ, സെന്റർ സെക്രട്ടറി പാസ്റ്റർ അലക്സാണ്ടർ വി എ, സി ഇ എം ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജീവ് ജി തുടങ്ങിയവർ സംസാരിച്ചു. സിസ്റ്റർ ഗിരിജ സാം ക്ലാസ്സെടുത്തു. ശാരോൻ അങ്കലേശ്വർ ചർച് ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകി.സി ഇ എം സെന്റർ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം സ്വാഗതവും, സെക്രട്ടറി പാസ്റ്റർ റോബിൻ പി തോമസ് കൃതജ്ഞതയും അറിയിച്ചു.പാസ്റ്റർമാരായ മനോജ് കെ ആർ, രാജീവ് പോൾ, അനിൽകുമാർ ജോണ് എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ഡേവിഡ് കെ സമാപന പ്രാർത്ഥനയും ആശീർവാദവും നൽകി

- Advertisement -

-Advertisement-

You might also like
Leave A Reply