സാന്ത്വന സ്പർശവുമായി ക്രൈസ്തവ എഴുത്തുപുര ആശ്രയ സങ്കേതത്തിൽ
അടൂർ: ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും സാമൂഹ്യസേവന വിഭാഗമായ ശ്രദ്ധയും സംയുക്തമായി ചെയ്തുവരുന്ന സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി കലയപുരം ആശ്രയ സങ്കേതത്തിൽ കഴിഞ്ഞ ദിവസം ഉച്ചഭക്ഷണം നൽകി. ശ്രദ്ധ ഡയറക്ടർ ജിനു വർഗീസ്, ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ബെന്നി ജോൺ, സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ, ട്രഷറാർ പാസ്റ്റർ ബെൻസൺ യോഹന്നാൻ എന്നിവർ നേതൃത്വം നൽകി.
ആശ്രയ സങ്കേതത്തിൽ ആയിരത്തിൽ പരം ആളുകൾ താമസിച്ചുവരുന്നു. കോവിഡ് മഹാമാരി നിമിത്തം ആശ്രയ സങ്കേതവും കഴിഞ്ഞ നാളുകളിൽ വളരെ ബുദ്ധിമുട്ടിൽ കൂടെ കടന്നു പോയിരുന്നു.
ആ സമയത്തും ക്രൈസ്തവ എഴുത്തുപുരയുടെ നേതൃത്വത്തിൽ ഭക്ഷ്യസാധനങ്ങൾ എത്തിച്ചു നൽകിയിരുന്നു.