ക്രൈസ്തവ എഴുത്തുപുര സ്‌കൂൾ ഓഫ് ഇവാഞ്ചലിസം കോഴ്‌സ് ഉടൻ ആരംഭിക്കുന്നു
തിരുവല്ല: സുവിശേഷ വേലക്കാർക്കായി ഒരു പ്രായോഗിക പരിശീലന കോഴ്സ് ക്രൈസ്തവ എഴുത്തുപുര ഉടൻ ആരംഭിക്കുന്നു. മിഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്‌കൂൾ ഓഫ് ഇവാഞ്ചലിസം കോഴ്‌സിൽ
പൂർണ സമയ സുവിശേഷ വേലയ്ക്കു താത്പര്യപ്പെടുന്നവർക്കും ജോലിയോടൊപ്പം സുവിശേഷ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. മികച്ച അധ്യാപകർ നയിക്കുന്ന ഈ ക്ലാസ് തികച്ചും സൗജന്യമായിരിക്കും. ഓൺലൈനായി നടക്കുന്ന ഈ കോഴ്സ് ഷാർജയിലുള്ള ഗിൽഗാൽ ബിബ്ലിക്കൽ സെമിനാരിയോട് ചേർന്നാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ബാച്ചു ആദ്യം അഡ്മിഷൻ എടുക്കുന്ന 30 പേർക്കായിരിക്കുമെന്നും മിഷൻ ഡിപ്പാർട്ട്‌മെന്റ് അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക്: +91 9472045658