പാസ്റ്റർ അന്ത്രയോസ് വി.എസ് അക്കരെ നാട്ടിൽ
മണ്ണാർകാട്: മലബാറിലെ ആദ്യകാല സുവിശേഷകനും, ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ പാലക്കാട് നോർത്ത് സെന്ററിലെ അട്ടപ്പാടി ആനമൂളി സഭാ ശുശ്രൂഷകനുമായ പാസ്റ്റർ അന്ത്രയോസ് വി.എസ് ഓഗസ്റ്റ് 21 ശനിയാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു.
പാലക്കാട് ജില്ലയിലെ പല സെന്ററുകളിലും പ്രവർത്തിച്ചിട്ടുണ്ട്. ചില നാളുകളായി ശാരീരിക ക്ലേശത്തെതുടർന്ന് ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 20 വെള്ളിയാഴ്ച്ച രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
ഭാര്യ: റാഹേലമ്മ (ലീലാമ്മ). മക്കൾ : ജെയ്സൺ വി.എ, ലാൽസൺ വി.എ, പ്രസന്ന. മരുമക്കൾ : ജെസ്സി, ഷാനി.
സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 22 ഞായറാഴ്ച്ച നടക്കും.




- Advertisement -