ഐ.പി.സി വടക്കഞ്ചേരി സെന്റർ: പ്രാർത്ഥന സംഗമം നാളെ
വടക്കഞ്ചേരി: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ വടക്കഞ്ചേരി സെന്ററിന്റെ നേതൃത്വത്തിൽ നാളെ വൈകുന്നേരം 7 മുതൽ 8:30 വരെ പ്രാർത്ഥന സംഗമം നടക്കും. സൂം ഫ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന യോഗത്തിൽ സെന്റർ പ്രസിഡന്റ് പാസ്റ്റർ ജോസ് വർഗീസ് അധ്യക്ഷത വഹിക്കും. പാസ്റ്റർ വർഗ്ഗീസ് മാത്യു ബാംഗ്ലൂർ ദൈവവചനം പ്രസംഗിക്കും.
സ്പിരിറ്റ്ചെൽ വോയിസ് അടൂർ ഗാനശുശ്രൂഷ നിർവഹിക്കും. ഏവരെയും യേശുക്രിസ്തുവിന്റെ നാമത്തിൽ ക്ഷണിക്കുന്നതായി സെന്റർ സെക്രട്ടറി പാസ്റ്റർ ജോണി ജോർജ് അറിയിച്ചു.