ഹെബിക് സാമുവേൽ (ബാബു – 75) അക്കരെ നാട്ടിൽ
കൊല്ലം: കുണ്ടറ ആറുമുറിക്കട നെയ്യത്ത് വീട്ടിൽ കേരള സർക്കാർ റിട്ട. ഹെൽത്ത് സൂപ്പർവൈസർ ഹെബിക് സാമുവേൽ (ബാബു – 75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. തൃശൂർ കുന്നംകുളം നെയ്യത്ത് കുടുംബാംഗമാണ്. ഐപിസി സഭാ സ്ഥാപകരിൽ ഒരാളായ ടി വി ഐസക് മാസ്റ്റർ (കൊച്ചി സ്റ്റേറ്റ്) ന്റെ കൊച്ചുമകനും, പാസ്റ്റർ എൻ ഡി സാമുവലിന്റെ മകനുമാണ്. കേരളത്തിലെ ആദ്യ ഐക്യ പെന്തക്കോസ്ത് കൂട്ടായ്മകളിൽ ഒന്നായ കുന്നംകുളം യുപിഫ് ന്റെ സ്ഥാപക ട്രഷറാറും ദീർഘകാലം സെക്രട്ടറിയുമായും സേവനം അനുഷ്ഠിച്ചു. ഗിദെയൻസ് ഇന്റർനാഷണൽ, HMI, സെക്ഷൻ കമ്മിറ്റി, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ തുടങ്ങിയ നിരവധി നിലകളിൽ പ്രവർത്തിച്ചു. കുണ്ടറ ഏ ജി സഭാംഗം ആണ്. സംസ്കാരം പിന്നീട്.
ഭാര്യ: പരേതയായ ലീലാമ്മ ഹെബിക്
മക്കൾ: ആൻസി റോഷ്‌നി, റോണി സാംസൺ, അനു ഗ്ലാഡ്‌സി
മരുമക്കൾ: ജിനു, റിമിലി, ഷാജൻ




- Advertisement -