സ്വാതന്ത്ര്യദിനത്തിൽ വ്യത്യസ്തമായ പ്രവർത്തനങ്ങളുമായി ഷാർജ യൂണിയൻ ചർച്ച് പി.വൈ.പി.എയും കെ.ഇ കേരള ചാപ്റ്ററും ശ്രദ്ധയും

അടൂർ: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വ്യത്യസ്തമായ പ്രവർത്തനങ്ങളുമായി ഷാർജ
ഐപിസി യൂണിയൻ ചർച്ച് പി. വൈ. പി. എ യും ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും സാമൂഹ്യ സേവന വിഭാഗമായ ശ്രദ്ധയും സംയുക്തമായി അടൂർ ബ്രദർ ഫോർത്തുനാത്തുസ് മെമ്മോറിയൽ ഓൾഡേജ് ഹോമിലും, പറന്തൽ ആശ്രയ ശിശുഭവനിലും കോട്ടയം സാന്ത്വനം ശിശുഭവനിലും ഉച്ചഭക്ഷണം നൽകി.
പ്രവർത്തനങ്ങൾക്ക് ശ്രദ്ധ ഡയറക്ടർ ജിനു വർഗീസ്, ജോയിൻ ഡയറക്ടർ സുജ സജി, ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ പ്രസിഡന്റ് ഡോക്ടർ പീറ്റർ ജോയ്, സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ, മീഡിയ കൺവീനർ ബിനീഷ് ബി. പി, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ പാസ്റ്റർ ബ്ലെസ്സൺ പി. ബി, ക്രൈസ്തവ എഴുത്തുപുര സഹകാരികളായ സജി ജോൺ, ക്രിസ്റ്റി, ഷിജു, അലോഷ്യസ്, പോൾ,ലയണൽ,ഗോഡ്വിൻ, കെസിയ എന്നിവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading