15 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കി സി.എം.സി ഉദയ സന്യാസിനി സമൂഹം
ഇരിങ്ങാലക്കുട: ചാവറ ആരാമം പദ്ധതി പൂവണിയുന്നതിന്റെ സന്തോഷത്തിലാണ് ഉദയ പ്രോവിൻസിൽ സി എം സി സിസ്റ്റേഴ്സ്.
15 കുടുംബങ്ങൾക്ക് ഒരു കുടുംബത്തിന് അഞ്ച് സെന്റ് സ്ഥലവും പാർപ്പിടവും എന്ന രീതിയിൽ ഭവനങ്ങൾ കൈമാറിയ ദിനം.
കണ്ണിക്കരയിൽ 15 വീടുകളുടെ ആശീർവാദകർമ്മവും താക്കോൽദാന ചടങ്ങും ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു.
സ്മാരകശില അനാച്ഛാദനം ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറാൾ റവ.ഡോ. ലാസർ കുറ്റിക്കാടൻ നടത്തി.
ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ ജോജോ, താഴേക്കാട് വികാരി റവ.ഫാ. ജോൺ കവലക്കാട്ട്, സെന്റ് ജെയിംസ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ റവ.ഫാ. ആന്റോ ആലപ്പാടൻ, പഞ്ചായത്ത് മെമ്പർ ഷൈനി വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സ്വാഗതം പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വിമലയും സാമൂഹിക വകുപ്പ് കൗൺസിലർ സിസ്റ്റർ ലിസി പോൾ നന്ദിയും പറഞ്ഞു.
സി.എം സി സന്യാസ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ സ്വർഗ്ഗപ്രാപ്തിയുടെ നൂറ്റി അമ്പതാം വാർഷികത്തിന്റെ ദീപ്തമായ സ്മരണയാണ് ചാവറ ആരാമം.



- Advertisement -