വൈകല്യങ്ങളോട് പൊരുതി വിജയം നേടി റിമി ജയ്
കണ്ണൂർ ജില്ലയിൽ ഇരിട്ടി, കീഴ്പ്പള്ളി സ്വദേശി റിമി ജയ് തന്റെ വൈകല്യങ്ങളോട് പൊരുതി വലിയ വിജയം നേടിയിരിക്കുകയാണ്
കണ്ണൂർ: അസ്സംബ്ലീസ് ഓഫ് ഗോഡ് പുതിയങ്ങാടി സഭാംഗം ആലംപള്ളിൽ വീട്ടിൽ ജെയുടെ മകൾ റിമി ജയ് ജന്മനാ ഊമയും ബധിരയുമാണ്. ചെറുപ്രായത്തിൽ അമ്മ നഷ്ടപ്പെട്ട റിമിയെ വലിയമ്മച്ചി മേരിയാണ് വളർത്തിയത്. മൗനത്തിന്റെയും നിശബ്ദതയുടെയും ലോകത്ത് നിന്നും പത്താംതരത്തിൽ നേടിയ വിജയം കൂടുതൽ മധുരമാവുകയാണ്.
കടുത്ത സാമ്പത്തീക പ്രതിസന്ധിയുടെ നടുവിൽ തുടർപഠനം എങ്ങനെയാകും എന്ന ആശങ്കയിലാണ് റിമിയുടെ കുടുംബം.