പി.വൈ.പി.എ യൂ.എ.ഇ റീജിയൻ രക്ത ദാന ക്യാമ്പ് ജൂലൈ 15ന്

Kraisthava Ezhuthupura News

പി.വൈ.പി.എ യൂ.എ.ഇ റീജിയൻ രക്ത ദാന ക്യാമ്പ് ജൂലൈ 15 ന് എമിരേറ്റ്സ് ഹെൽത്ത് സർവീസുമായി സഹകരിച്ച് അൽ ഖുസൈസിലുള്ള ലുലു ഹൈപ്പർ മാർകറ്റ് കാർ പാർക്കിങ്ങിൽ വെച്ച് വൈകിട്ട് 5 മുതൽ 10 മണി വരെ നടക്കും. പ്രസ്തുത ക്യാമ്പിൽ പാസ്റ്റർ രാജൻ എബ്രഹാം (ഐ.പി.സി യൂ.എ.ഇ റീജിയൻ പ്രസിഡന്റ് ), ശ്രീ ഒ. വി മുസ്‌തഫ (നോർക്ക റൂട്ട്സ് ഡയറക്ടർ ) മുഖ്യ അതിഥികൾ ആയിരിക്കും. പി.വൈ.പി.എ യൂ.എ.ഇ റീജിയൻ ഭാരവാഹികളായ
പാസ്റ്റർ സൈമൺ ചാക്കോ (പ്രസിഡന്റ് ), ജേക്കബ് ജോൺസൻ (സെക്രട്ടറി ) പാസ്റ്റർ സാമുവേൽ സി ജോൺസൻ,ടോജോ തോമസ്,ജോബി തോമസ്,ജൊ.സി മാത്യു,ജിൻസ് ജോയി എന്നിവർ നേതൃത്വം നൽകും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply