കുഞ്ഞുമനസുകളിൽ ഇടം പിടിച്ചു കെ.ഇ യു.എ.ഇ ചാപ്റ്റർ വി.ബി.എസ് 2021 ന് അനുഗ്രഹീത തുടക്കം
Kraisthava Ezhuthupura News
ദുബായ്: ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ & എക്സൽ മിനിസ്ട്രീസും സംയുക്തമായി നടത്തുന്ന വി.ബി.എസ് 2021 ന് ഉജ്ജ്വല തുടക്കം. സുവി.എബി മേമന അധ്യക്ഷനായിരുന്ന വി.ബി.എസ് പാസ്റ്റർ ഡിലു ജോൺ പ്രാർത്ഥിച്ചാരംഭിച്ചു.ബ്രദർ ജോമോൻ പറക്കാട്ടിന്റെ സ്വാഗത പ്രസംഗത്തിനുശേഷം യൂ.എ.ഇ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ റിബി കെന്നത്ത് വി.ബി.എസ് ഉദ്ഘാടനം ചെയ്തു. ആദ്യ ദിനം തന്നെ 500 ലധികം കുഞ്ഞുങ്ങൾ വി.ബി.എസ്സിൽ പങ്കെടുത്തു.പാസ്റ്റർ ബ്രൈറ്റ് എബ്രഹാം ആരാധനയ്ക്ക് നേതൃത്വം നൽകി. ബ്രദർ ബ്ലസൻ സക്കറിയ അനൗൺസ്മെൻറ്റുകൾ നടത്തിയതിനെ തുടർന്ന് ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസിയർ റവ ഡോ കെ.ഓ മാത്യുവിന്റെ പ്രാർത്ഥനാശിർവാദത്തോടെ ഇന്നത്തെ വി.ബി.എസ് അവസാനിച്ചു.