കെ.സി.ബി.സി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: 2020-21ലെ കെസിബിസി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സന്തോഷ് ജോര്‍ജ്ജ് കുളങ്ങര (മാധ്യമം), പ്രൊഫ എസ്.ജോസഫ് (സാഹിത്യം), കമാന്‍ഡര്‍ അഭിലാഷ് ടോമി (യുവപ്രതിഭ ),ഡോ.പയസ് മലേക്കണ്ടത്തിൽ ( ദാര്‍ശനികം ) എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍. ഗുരുപൂജാ പുരസ്‌ക്കാരങ്ങള്‍ കെ.ജി.ജോര്‍ജ്ജ്, സി.ഡോ.വീനിത സി.എസ്.എസ്.ടി, ആന്റണി പൂത്തൂര്‍ ചാത്യാത്ത്, ടോമി ഈപ്പന്‍,എന്നിവര്‍ക്ക്. കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മാധ്യമ പ്രവര്‍ത്തകനും സഫാരി ടിവിയുടെ സ്ഥാപകനുമാണ് മാധ്യമ അവാര്‍ഡിന് അര്‍ഹനായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര.ദൃശ്യ-ശ്രാവ്യ മേഖലകളില്‍ നടത്തിയ മൂല്യാധിഷ്ഠിതസംഭാവനകള്‍ക്കാണ് പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുര്സ്‌കാരം.സാഹിത്യ അവാര്‍ഡിന് അര്‍ഹനായ കവി പ്രൊഫ.എസ് ജോസഫ് എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനാണ്.
ജീവിതത്തിന്റെ ഭിന്നമേഖലകളില്‍ പ്രചോദനാത്മകമായ സംഭാവനകള്‍ നല്‍കിയ കമാന്‍ഡര്‍ അഭിലാഷ് ടോമിയാണ് യുവപ്രതിഭാ അവാര്‍ഡിന് അര്‍ഹനായിട്ടുള്ളത്. ബിഷപ്പ് മാര്‍ സെബാസ്റ്റിയന്‍ മങ്കുഴിക്കരിയുടെ പേരിലുള്ള ദാര്‍ശനിക ൈവജ്ഞാനിക അവാര്‍ഡ്്.ഡല്‍ഹി ജെ.എന്‍.യുവിലെ ചരിത്രവിഭാഗം പ്രൊഫ ഡോ.പയസ് മലേക്കണ്ടത്തിലിന് നല്‍കും.ഗുരുപൂജ പുരസ്‌കാരത്തിന് അര്‍ഹനായ കെ.ജി ജോര്‍ജ്ജ് കേരളത്തിലെ ഏറ്റവും മികച്ച ചലിച്ചിത്ര സംവിധായകനും ചലിച്ചിത്രഗുരുവുമാണ്.വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍ക്കാണ് സി.ഡോ.വിനീത സി.എസ്.എസ്.ടി ഈ വിഭാഗത്തില്‍ ആദരിക്കപ്പെടുന്നത്.മതാത്മക ചരിത്രത്തിന്റെ വേറിട്ട വായനകളിലൂടെ നടത്തിയ രചനകള്‍ക്കാണ് ആന്റണി പുത്തൂര്‍ ചാത്യത്ത് ആദരിക്കപ്പെടുന്നത്.ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ശില്‍പ്പവും ചേര്‍ന്നതാണ് ഈ പുരസ്‌കാരം.ഗുരുപൂജാ പുരസ്‌കാരത്തിന് അര്‍ഹനായ ടോമി ഈപ്പന്‍ ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.അറിയപ്പെടുന്ന വിവര്‍ത്തകന്‍ കൂടിയാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading