ഇന്ത്യൻ വാക്‌സിന് അംഗീകാരം നല്കി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ
ബെര്‍ലിന്‍: ഓക്സ്ഫോഡ് സര്‍വകലാശാല വികസിപ്പിച്ച ആസ്ട്രസെനക്ക വാക്സീന്‍റെ ഇന്ത്യന്‍ പതിപ്പായ കൊവിഷില്‍ഡിന് കൂടുതല്‍ രാജ്യങ്ങളുടെ അംഗീകാരം. എട്ട് യൂറോപ്യന്‍ രാജ്യങ്ങളാണ് കൊവിഷില്‍ഡിനെ തങ്ങളുടെ അംഗീകൃത വാക്സീനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ് , ഓസ്ട്രിയ, ജര്‍മനി, സ്ലോവാനിയ, ഗ്രീസ്,ഐസ്ലാന്‍ഡ്, അയര്‍ലാന്‍ഡ്, എന്നീ രാജ്യങ്ങളാണ് കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയത്.
കൊവിഷീല്‍ഡും കൊവാക്സിനും എടുത്തവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി രണ്ട് വാക്സീനും അംഗീകാരം നല്‍കാത്തതിനാല്‍ യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിലാണ് ഇന്ത്യ ആവശ്യം ഉന്നയിച്ചത്.
യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി രണ്ടു വാക്സിനും അംഗീകാരം നല്‍കാത്തതിനാല്‍ യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിലാണ് ആവശ്യമുന്നയിച്ചത്. അനുമതി നല്‍കിയില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയില്‍ നിര്‍ബന്ധിത ക്വാറന്‍റീന്‍ ഏര്‍പ്പെടുത്തുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊവിഷീല്‍ഡ് അസ്ട്രാസ്നൈക്ക വഴി യൂറോപ്യന്‍ യൂണിയന്‍ അനുമതി തേടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അപേക്ഷ ലഭിച്ചിട്ടില്ലെന്നായിരുന്നു യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ നിലപാട്.