ഏലിയാമ്മ ജോണിന്റെ (92) സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച്ച ചാലക്കുടിയിൽ
ചാലക്കുടി : കുറ്റിച്ചിറ ബെഥേൽ വീട്ടിൽ പരേതനായ പാസ്റ്റർ വി. കെ ജോണിന്റെ സഹധർമ്മണി ഏലിയാമ്മ ജോൺ (92) നിത്യതയിൽ ചേർക്കപ്പെട്ടു. പരേത മൈലപ്ര പീടികപ്പറമ്പിൽ കുടുംബാംഗമാണ്. വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് ഐപിസി ചാലക്കുടി സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.
മക്കൾ : പാസ്റ്റർ രാജു ജോൺ (ഹ്യുസ്റ്റൻ), കുഞ്ഞുമോൾ ബാബു (കോഴിക്കോട്), ആനി ജോൺ(പരേത), വത്സമ്മ രാജൻ(ആലുവ),ലിസ്സി ജേക്കബ്(കോട്ടയം), ജോയ്മോൾ തോമസ്(കുന്ദംകുളം), സജി ജോൺ(ചാലക്കുടി), ഷേർളി റെജി(ഡൽഹി), അനില റൂബി(മഞ്ചേരി).
മരുമക്കൾ : പരേത മോളി രാജു, പാസ്റ്റർ ബാബു എബ്രഹാം, പാസ്റ്റർ ജോൺ വർഗീസ്, പാസ്റ്റർ രാജൻ വർഗീസ്, പാസ്റ്റർ ജേക്കബ് ചാക്കോ, പാസ്റ്റർ കെ. സി തോമസ്, ഷിനു സജി, പാസ്റ്റർ റജി ജോർജ്, റൂബി എബ്രഹാം.
പത്രപ്രവർത്തകനും ഹാർവസ്റ്റ് ടിവി ഓവർസീസ് CEO യുമായ ഫിന്നി രാജു ഹൂസ്റ്റൻ പരേതയുടെ കൊച്ചുമകനാണ്.