ഫീച്ചര്‍: കർത്തൃശുശ്രൂഷയിൽ പ്രവർത്തന സ്ഥലത്ത് സുവി. ഷിബിൻ ജി. സാമുവേൽ സന്ദേശമായി മാറുമ്പോൾ | ബിൻസൺ കെ. ബാബു

സുവിശേഷവേലയോടുള്ള ബന്ധത്തിൽ കുടുംബമായി സഭാ പരിപാലനത്തിൽ ആയിരിക്കുന്ന സ്ഥലത്ത് തന്നെ സമൂഹത്തിന് നന്മയായി മാറുകയാണ് യുവ സുവിശേഷകനും, പ്രസംഗകനും,പിവൈപിഎ കേരളാ സ്റ്റേറ്റ് സെക്രട്ടറിയുമായ സുവി.ഷിബിൻ ജി. സാമുവേൽ..

കൊട്ടാരക്കര ചെങ്ങമനാട് വടകോട് എന്ന ഗ്രാമത്തിൽ കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി ഐപിസി സഭയുടെ ശുശ്രൂഷകനാണ് അദ്ദേഹം. ഈ കോവിഡ് എന്ന മഹാമാരിയുടെ ഇടയിൽ വാർഡ് മെമ്പറോടും അവിടെയുള്ള നല്ലവരായ നാട്ടുകാരോടും സന്നദ്ധ പ്രവർത്തകരോടുമൊപ്പം താൻ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറെ സജീവമാണ്. സംസ്ഥാന പിവൈപിഎ യുടെ നേതൃത്തിൽ നിരവധി പ്രവർത്തനങ്ങളും സഹായ പദ്ധതികളും നടക്കുമ്പോൾ തന്നെയാണ് ആ തിരക്കുകൾക്കിടയിലും ഈ ദൈവദാസൻ സ്വന്തം പ്രവർത്തന സ്ഥലത്തിനു വേണ്ടി ത്യാഗോജ്ജലമായി പ്രവർത്തിക്കുന്നത്.

ഈ കഴിഞ്ഞ ദിവസം വടകോട് എന്ന സ്ഥലത്ത് ശ്രീമതി.സരസമ്മ (78) എന്ന മാതാവ് മരണപെട്ടപ്പോൾ ഒന്നും നോക്കാതെ തന്നെ അവിടുത്തെ വാർഡ് മെമ്പർ ശ്രീ. വേണുഗോപാലുമായി ചേർന്നും, കൂടാതെ സ്ഥത്തുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ത്യാഗ പൂർവമായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരോടൊപ്പം സംസ്കാര കർമ്മം നടത്തി. വളരെ മാതൃകപരമായ കാര്യം തന്നെയാണ് ഇത്. എല്ലാവരും മടിച്ച് നിൽക്കുന്ന സമയത്ത് പ്രത്യേകിച്ച് പ്രവർത്തന മേഖലയിൽ ഇതുപോലെയുള്ള മഹത്തായ കാര്യങ്ങൾ ചെയ്യുന്നത് വലിയൊരു സാക്ഷ്യം തന്നെയാണ്.

കേവലം പ്രസംഗം മാത്രമല്ല, സാമൂഹ്യ മേഖലയിലെ നല്ല പ്രവർത്തിയാണ് ക്രിസ്തുവിന്റെ സ്നേഹം വെളിപ്പെടുത്തുന്നതെന്ന് ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുകയാണ് ഈ സുവിശേഷകൻ.

ഈ പ്രദേശത്തുള്ള ദുരിതം അനുഭവിക്കുന്ന അനേകം കുടുംബങ്ങൾക്ക് തനിക്ക് ദൈവം നൽകുന്ന നന്മയിൽ നിന്നും ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നു. എടുത്ത് പറയേണ്ടുന്ന ഒരു കാര്യം തന്റെ വാഹനം കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി വിട്ടുകൊടുത്തിരിക്കുകയാണ്. ഏത് ആവശ്യം വന്നാലും, ഏത് നേരത്തും വാഹനം വിളിക്കാമെന്ന് അവിടെയുള്ളവരോട് പറഞ്ഞിട്ടുമുണ്ട്. പാഴ്സണേജിന്റെ സമീപം ഒരു അധ്യാപകൻ നടത്തുന്ന കടയുണ്ട്. സാമ്പത്തികമായി ക്ലേശം സഹിക്കുന്ന, ദൈനം ദിന കാര്യങ്ങൾക്ക് ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണ സാധനങ്ങൾ എന്ത് വേണമെങ്കിലും നൽകി കൊള്ളുവാനും അതിന്റെ സാമ്പത്തികം വഹിക്കാമെന്നും പറഞ്ഞതും അങ്ങനെ നിരവധി കുടുംബങ്ങളിൽ സഹായം എത്തിയതിനും ഞാനും സാക്ഷിയാണ്.

ആഴ്ച്ചകൾക്ക് മുൻപ് ഒരു കർത്താവിന്റെ ദാസൻ കോവിഡ് രോഗത്താൽ മരണപെട്ടപ്പോൾ ആ മൃതശരീരം സംസ്കരിക്കാൻ താൻ മുന്നിട്ട് ഇറങ്ങിയതും ഏറെ പ്രശംസനീയമായിരുന്നു.

അതെ, യേശു പഠിപ്പിച്ച ഉപദേശം മറ്റുള്ളവരെ സ്നേഹിക്കുക, കരുതുക എന്നത് സമൂഹത്തിലെ നന്മയ്ക്കു വേണ്ടി ചെയ്യുക എന്നത് വലിയ കാര്യം തന്നെയാണ്. ഞാൻ ജേഷ്ടതുല്യം സ്നേഹിക്കുന്ന സുവി. ഷിബിൻ ജി. സാമൂവേലിന്റെ ഈ പ്രവർത്തനം എനിക്കും, തന്റെ കൂടെ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരുപോലെ സാക്ഷ്യമുള്ളതാണ്. ദൈവദാസന്റെ കുടുംബത്തിന്റെ പിന്തുണ വളരെ വലുതാണ്. ഇതുപോലെയുള്ള ദൈവദാസന്മാർ ക്രൈസ്തവ സഭക്ക് അനുഗ്രഹമാണ്. അവരവർ പ്രവർത്തിക്കുന്ന സ്ഥലത്ത് മാതൃക ആവുക എന്നുള്ളത് ദൈവനാമ മഹത്വത്തിന് ഉയർച്ചക്ക് കാരണമാകുന്നതാണ്. എല്ലാവർക്കും മാതൃകയായി മാറുന്ന സുവി. ഷിബിൻ ജി. സാമൂവേലിന് ഇനിയും നന്മയുള്ള പ്രവർത്തനങ്ങളിൽ മുന്നേറാൻ സാധിക്കട്ടെ.

ബിൻസൺ കെ. ബാബു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply