പാസ്റ്റർ റിച്ചാർഡ് ജയ്സൺ (51) അക്കരെ നാട്ടിൽ
തിരുവനന്തപുരം: കരകുളം ആറാംകല്ല് തുണ്ടുവിള ഗ്രേസ് ഭവനിൽ പരേതരായ ഡാനിയേലിന്റെയും ഗ്രേസി ഡാനിയേലിന്റെയും മകൻ പാസ്റ്റർ റിച്ചാർഡ് ജയ്സൺ (51) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഐ.പി.സി കേരള സ്റ്റേറ്റ് ജോയിൻറ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിലിന്റെ നേതൃത്വത്തിൽ നടത്തി.
കോളേജ് വിദ്യാഭ്യാസ കാലത്ത് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിൽ യു ഇ എസ് ഐ എന്ന പ്രാർത്ഥനാ ഗ്രൂപ്പിലൂടെ പ്രവർത്തനം ആരംഭിച്ച പാസ്റ്റർ റിച്ചാർഡ് 1993 ൽ ഡൽഹി ഐ ഇ റ്റി യിൽ അക്കൗണ്ട്സ് അസിസ്റ്റൻറ് ആയി ജോലി ചെയ്യുമ്പോൾ പൂർണസമയ സുവിശേഷ വേലക്കുള്ള സമർപ്പണത്തോടെ നാട്ടിലേക്ക് വന്നു. കണ്ണമ്മൂല കെ യു റ്റി സെമിനാരിയിൽ നിന്ന് ബി ഡി ഡിഗ്രി എടുത്തശേഷം എ.ജി, ഐ.പി.സി തുടങ്ങിയ സഭകളിൽ ശുശ്രൂഷകനായി പ്രവർത്തിച്ചിരുന്നു.






- Advertisement -